മലയാളത്തിലെ എക്കാലത്തേയും നല്ല നടന്മാരിൽ ഒരാളായ ശ്രീ തിലകന്റെയും ശാന്തയുടെയും പുത്രനായി പത്തനം തിട്ടയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പത്തനം തിട്ടയിൽ തന്നെ. ബാല്യത്തിൽ തുടങ്ങിയ അഭിനയ ജീവിതം ആദ്യം നാടകങ്ങളിലൂടെയും (രശ്മി, ചാലക്കുടി തീയറ്റർസ്, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി , പി ജെ തീയറ്റർസ് ....)
സിനിമയിൽ ആദ്യമായി കെ ജി ജോർജ്ജിന്റെ ഇരകളിൽ .. തുടർന്ന് മൂന്ന് പതിറ്റാ ണ്ടു കളാ യി മലയാള സിനിമയിൽ സജീവ സാന്നിധ്യം . ഡബ്ബിങ്ങ് ആർ ടിസ്റ്റ് എന്ന നിലയിൽ വളരെ പേരെടുത്ത ഷമ്മി അദ്ദേഹത്തിന്റെ ശബ്ദം കൊണ്ട് മാത്രം അനശ്വരമാക്കിയ അനേകം കഥാപാത്രങ്ങളുണ്ട്
അവയിൽ ചില കഥാപാത്രങ്ങൾ:
ചന്തു ഗുരുക്കൾ - കടത്തനാടൻ അമ്പാടി (1990)
ടോണി ലൂയിസ് - വ്യൂഹം (1990)
രാജു - താഴ്വാരം (1990)
അബ്ദുള്ള കോയ - ആചാര്യൻ ( 1993 )
ദ്രുവം - ഹൈദർ മരയ്ക്കാർ( 1993 )
കൃഷ്ണമ്മൂർ - സമൂഹം (1993)
രാജരാജവർമ്മ തമ്പുരാൻ-സോപാനം (1993)
എസ്.ഐ ശേഖർ - ഓ ഫാബി (1993)
നാസർ - ഗസൽ (1993)
മുണ്ഡയ്ക്കൽ ശേഖരൻ - ദേവാസുരം (1993)
കാലാ ഭായ് - അറേബ്യ ( 1995 )
ശിവൻ - സുര്യമാനസം (1992)
ഹരിദാസ് - കൗരവർ (1992)
രവി രാമകൃഷ്ണ - ദി. വാറന്റ്റ് (2000)
നരസിംഹൻ - ഇവൻ മര്യാദരാമൻ (2015)
വിവരങ്ങൾക്ക് കടപ്പാട് : റെജിൻ ജയത്രൻ